Aattakkalaasham poster

1983 · song 1

Malarum Kiliyum Oru

Credits

Singer
KJ Yesudas Chorus
Lyricist
Poovachal Khader
Composer
Raveendran

Lyrics

ലാലാലാലാ...ലാല്ലലാ... മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം നദിയും കടലും ഒരു കുടുംബം ഒരു കുടുംബം നദിയുടെ കരയിൽ കിളികൾ പോലെ നിങ്ങൾ വിടർത്തും വസന്തം ( മലരും...) ലാലാല്ലാ..ലാലാലാ.. മാനത്തെ കുഞ്ഞുങ്ങൾ സിന്തൂരം ചിന്തുന്ന മാണിക്യ കുന്നേറീ തുള്ളിച്ചാടും (2) അഴകുകൾ നിങ്ങൾ ഉണർവുകൾ നിങ്ങൾ (2) അമ്മയ്ക്കും അച്ഛനും കണികളായ് മേവുന്ന എൻ കണ്ണിൽ മണികളേ നിങ്ങൾക്കായ് സ്വർണ്ണ പൂങ്കുടയുമായ് നിൽക്കുന്നു ആരാമം നിറവുമായ് ( മലരും..) ലാലാലാലാ..ലാലാലാ.. പാലാഴി പൈതങ്ങൾ പാൽക്കഞ്ഞി തൂവുന്ന പഞ്ചാര പൂഴിയിൽ മിന്നി മിന്നും (2) കതിരുകൾ നിങ്ങൾ കനവുകൾ നിങ്ങൾ (2) ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്പിക്കാൻ പോരും പൊന്നലകളെ നിങ്ങൾക്കായ് അന്തിപ്പൂ തിരിയുമായ് വന്നെത്തുന്നാകാശം കുടവുമായ് ( മലരും..)

Published by the catalogue editor. Rights remain with the original creators.