1983 · song 3

Pirannaalillaatha

From Aashrayam

Credits

Singer
KJ Yesudas S Janaki Nedumudi Venu
Lyricist
Poovachal Khader
Composer
MB Sreenivasan

Lyrics

പിറന്നാളില്ലാത്ത മാലാഖമാരെ പറന്നൊന്നുവന്നാലും നിങ്ങൾ താഴെ പിറന്നാളില്ലാത്ത മാലാഖമാരെ പറന്നൊന്നുവന്നാലും നിങ്ങൾ താഴെ ഒരു മാലാഖക്കുഞ്ഞിന്റെ പിറന്നാള് ഒരു മാലാഖക്കുഞ്ഞിന്റെ പിറന്നാള് ഇന്നെൻ കരളായ മകളുടെ പിറന്നാള് കപ്പയുണ്ട് കരിമീനുണ്ട് കായൽക്കൊഞ്ചുവറുത്തതുമുണ്ട് കപ്പയുണ്ട് കരിമീനുണ്ട് കായൽക്കൊഞ്ചുവറുത്തതുമുണ്ട് അവലോസുണ്ടയുമപ്പവുമുണ്ട് അടയും മുട്ടയും താറാവുമുണ്ട് നിങ്ങൾ വരുമ്പോൾ എതിരേൽക്കാൻ മകളുടെ ചിരിയുടെ പാൽക്കനിയുണ്ട് മകളുടെ ചിരിയുടെ പാൽക്കനിയുണ്ട് കിണ്ണം കിണ്ണം കിണുകിണ്ണം അപ്പനുമമ്മയ്ക്കും കിണ്ണപ്പം (ഓഹോ അപ്പനുമമ്മയ്ക്കും കിണ്ണപ്പം അമ്മാമനൊന്നൂല്ലെ മോളെ) ഇമ്മണിവലിയൊരു വലിയപ്പം അമ്മാവന്നൊരു വെള്ളേപ്പം ഇമ്മണിവലിയൊരു വലിയപ്പം അമ്മാവന്നൊരു വെള്ളേപ്പം വെള്ളാപ്പം തിന്നുടുമുമ്പേ തന്നീടാം ഞാനുമ്മയൊന്ന് പൊൻ‌മോളെ നമ്മടെ ഖൽബില് പുഞ്ചിരിക്കും പൈങ്കിളിയാളെ മാനത്ത് വിരിയുന്ന പൂവുകൾകൊണ്ടുവരുമല്ലൊ മാണിക്യക്കിളി നിന്നൊയൊരുക്കാൻ ഹൂറികൾ താഴെ മാണിക്യക്കിളി നിന്നൊയൊരുക്കാൻ ഹൂറികൾ താഴെ

Published by the catalogue editor. Rights remain with the original creators.