Yavanika poster

1982 · song 4

Mizhikalil Nirakathiraayi

From Yavanika

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

മിഴികളിൽ നിറകതിരായി സ്‌നേഹം മൊഴികളിൽ സംഗീതമായി മൃദുകരസ്‌പർശനം പോലും മധുരമൊരനുഭൂതിയായീ ആ... മധുരമൊരനുഭൂതിയായി മിഴികളിൽ നിറകതിരായി ചിരികളിൽ മണിനാദമായി സ്‌നേഹം അനുപദമൊരുതാളമായി കരളിൻ തുടിപ്പുകൾ പോലും ഇണക്കിളികൾ തൻ കുറുമൊഴിയായി മിഴികളിൽ നിറകതിരായി ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം ഒരു നോക്കിലുത്സവമായി തളിരുകൾക്കിടയിലെ പൂക്കൾ പ്രേമലിഖിതത്തിൻ പൊൻലിപിയായി മിഴികളിൽ നിറകതിരായി സ്‌നേഹം മൊഴികളിൽ സംഗീതമായി മൃദുകരസ്‌പർശനം പോലും മധുരമൊരനുഭൂതിയായീ ആ... മധുരമൊരനുഭൂതിയായി

Published by the catalogue editor. Rights remain with the original creators.