1982 · song 1

Edi Enthedi Raajamme

Credits

Singer
S Janaki Kanakambaran
Lyricist
Poovachal Khader
Composer
K Raghavan

Lyrics

എടീ എന്തെടീ രാജമ്മേ ഞാൻ പറഞ്ഞതെന്തായീ?  നീ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലുണ്ടല്ലോ എങ്കിൽ മയിൽപേട പോലെ  നീ മെയ്യിളക്കി വാ (എടീ എന്തെടീ.. ) വേഷമോരോന്നണിയുന്നു നമ്മളെല്ലോരും.. ആ..ആ.ആ ആ..ആ.ആ.ആ..  വേഷമോരോന്നണിയുന്നു നമ്മളെല്ലോരും ജീവിതത്തിൻ വേഷമല്ലേ കാണുവതെങ്ങും നമ്മൾ കാണുവതെങ്ങും നാടു തോറും ചുറ്റി വന്നു ആടുവോരാണേ സത്യം തേടുവോരാണേ (2) വയറ്റത്ത് തപ്പുകൊട്ടും പാട്ടുകാരാണേ ഞങ്ങൾ പാട്ടുകാരാണേ (എടീ എന്തെടീ...) കൂടുവിട്ടു കൂടുമാറും വേലയുണ്ടല്ലോ ആ..ആ.ആ.ആ..  കൂടുവിട്ടു കൂടുമാറും വേലയുണ്ടല്ലോ കൂട്ടുകാരേ നാട്ടുകാരേ കൈയ്യടിച്ചാലും ഒന്നു കൈയ്യടിച്ചാലും (2) കാലു മാറാനൊരുങ്ങല്ലേ കാണികൾ നിങ്ങൾ നിൽക്കും കാണികൾ നിങ്ങൾ (2) തീയെരിയും വയറിന്റെ കാഴ്ചകണ്ടാലും നിങ്ങൾ കാശു തന്നാലും (എടീ എന്തെടീ ...)

Published by the catalogue editor. Rights remain with the original creators.