1982 · song 6

Eeshwara jagadeeshwara

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഈശ്വരാ ജഗദീശ്വരാ (2) ഈ വിളി കേൾക്കൂ സർവ്വേശ്വരാ ഈശ്വരാ ജഗദീശ്വരാ ഈ വിളി കേൾക്കൂ സർവ്വേശ്വരാ നോവുമെൻ ആത്മാവിൻ രോദനം കേൾക്കൂ അഖിലേശ്വരാ ഈശ്വരാ ജഗദീശ്വരാ ഊഴിയെ തീർത്തതും ആഴിയെ തീർത്തതും അഴകുകൾ തീർത്തതും നീയേ (2) ഊമയായ് അന്ധനായ് എന്തിനു നീയെന്റെ ഉണ്ണിയെ മണ്ണിലയച്ചു... എന്നിൽ കണ്ണീർ നിറച്ചൂ.. ഈശ്വരാ ജഗദീശ്വരാ മണ്ണിൽ നിറഞ്ഞതും വിണ്ണിൽ നിറഞ്ഞതും എല്ലാം അറിഞ്ഞതും നീയേ (2) ഞാൻ നോക്കി നിൽക്കവേ എന്തിനു നീയെന്റെ ഉണ്ണിയെ അങ്ങു വിളിച്ചു എന്നെ തമസ്സിൽ വെടിഞ്ഞൂ ഈശ്വരാ ജഗദീശ്വരാ (ഈശ്വരാ ജഗദീശ്വരാ ...)

Published by the catalogue editor. Rights remain with the original creators.