Sooryan poster

1982 · song 4

Ullil Pookkum Poonchola

From Sooryan

Credits

Singer
P Jayachandran Vani Jairam
Lyricist
Kavalam Narayana Panicker
Composer
Johnson

Lyrics

ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ മുല്ലപ്പൂവിൻ തേനൊഴുകി (ഉള്ളിൽ) ഇരവിൻ മുറ്റത്തു വിരിഞ്ഞൂ ചന്ദ്രിക- ചിത്രങ്ങളെഴുതി ചുറ്റും... ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ മുല്ലപ്പൂവിൻ തേനൊഴുകി.... ഇളമറിമാൻ‌മിഴികളിൽ നാണത്തിൻ ഈണത്തിൽ‍ മംഗല്യരാവിൻ രഹസ്യം (ഉള്ളിൽ...) ഇതുവരെയും മീട്ടാത്ത തന്ത്രിയിലൊളിയും സ്വർഗ്ഗീയനാദമേ ഉണരൂ (ഇതുവരെ) ഇരുമെയ്യാം വീണകളിൽ ‍ഒരുമതൻ ഏകാന്തശ്രുതിയായ് ഉണരൂ... (ഉള്ളിൽ...) ചിലശംഖിലെ ഓംകാരമന്ത്രമേ വിടരൂ ആനന്ദലഹരിയായ് ഒഴുകൂ (ചില...) ഇടറാത്ത പാതകളിൽ തടവെഴാ- തഴിയാതെ ലയമായ് ഒഴുകൂ... (ഉള്ളിൽ...)

Published by the catalogue editor. Rights remain with the original creators.