Post Mortem poster

1982 · song 2

Raaja pushpame rithu raaja pushpame

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
KJ Joy

Lyrics

രാജപുഷ്പമേ ഋതു രാജപുഷ്പമേ അഭിലാഷത്തിൻ ആരാമത്തിൽ വിടരും സ്വപ്നമേ (2) (രാജപുഷ്പമേ...) മഞ്ഞിൻ തുകിലാൽ മാറു മറച്ചെൻ മുന്നിൽ നിൽക്കുമ്പോൾ കണ്ണുകളാൽ ഞാൻ നിൻ സൗന്ദര്യം കവർന്നെടുക്കുമ്പോൾ എന്തിനിനിയൊരു നാണം ആ‍ഹാ എന്തിനിനിയൊരു മൗനം (രാജപുഷ്പമേ...) എന്റെ വികാരം ശലഭം പോലെ നിന്നിൽ പതിയുമ്പോൾ ചുണ്ടുകളാൽ ഞാൻ നിൻ മാധുര്യം നുകർന്നെടുക്കുമ്പോൾ എന്നിൽ പുതിയൊരു മോഹം ആഹാ എന്നിൽ പുതിയൊരു രാഗം (രാജപുഷ്പമേ...)

Published by the catalogue editor. Rights remain with the original creators.