1982 · song 2

Kalluvettaamkuzhi

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കല്ലുവെട്ടാംകുഴിക്കക്കരെ നിന്നുടെ വെള്ളിവളക്കിലുക്കം നിന്റെ വെള്ളിവളക്കിലുക്കം - പിന്നെ പുള്ളിക്കുയിലിന്റെ കൊഞ്ചലു പോലൊരു പെണ്ണിന്റെ മൂളക്കം - ഒരു പഞ്ചാരമൂളക്കം (കല്ലുവെട്ടാം...) കേട്ടിട്ടടുത്തു വന്നു കുറെ നാട്ടുകിസ്സ പറഞ്ഞു പിന്നെ കാട്ടുമുളംകിളി പോലെ നീയെന്നുടെ ഖൽബിൽ കൂടണഞ്ഞു - എന്നുടെ ഖൽബിൽ കൂടണഞ്ഞു ഇണക്കുയിലേ ഒരിക്കലും നീ മറക്കരുതേ പട്ടാമ്പിപ്പുഴക്കെട്ടുകൾ ചന്ദ്രിക പട്ടു വിരിക്കുമ്പോൾ - പൂ മ്പട്ടു വിരിക്കുമ്പോൾ എത്തറയെത്തറ രാവുകൾ നാമത്‌ മെത്തയാക്കിക്കഴിച്ചു - മലർ മെത്തയാക്കിക്കഴിച്ചു (പട്ടാമ്പിപ്പുഴ...) എത്ര കനവു കണ്ടു പിന്നെ എത്രകരളു നൊന്തു എന്നെ കാത്തിരിക്കേണം മരിക്കും വരേയ്ക്കുമെന്നോതി ഞാൻ നാടുവിട്ടു -ഓതി ഞാൻ നാടു വിട്ടൂ തിരിച്ചു വരും കൊതിച്ചു വരും ചതിക്കരുതേ (കല്ലുവെട്ടാംകുഴി...)

Published by the catalogue editor. Rights remain with the original creators.