1982 · song 3

Vasantha Manjimakal

Credits

Singer
KJ Yesudas Ambili
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

വസന്തമഞ്ജിമകള്‍ തൊഴുതുണര്‍ന്നു വര്‍ണ്ണമഞ്ജുഷകള്‍ മിഴിതുറന്നു ഈ ദൃശ്യസംഗമത്തില്‍ ഇതു ചിത്രശാല ഇതു വര്‍ണ്ണശാല ഇനി മേള നൃത്തമേള (വസന്തമഞ്ജിമകള്‍..) ഉല്ലാസദീപജ്വാല - ജ്വാല സല്ലാപരാഗലീല - ലീല നിറയുന്നൊരിരുളിന്‍ മുന്നില്‍ തിളങ്ങുമീ മേഘമാല ഉഷസ്സിന്റെ സൂര്യമുഖം വിടര്‍ന്നാല്‍ കൊഴിയുന്ന മാലതീമാല (വസന്തമഞ്ജിമകള്‍..) കരിമേഘരാത്രി നീളെ - നീളെ നിന്നാടിവാഴും നേരം - നേരം ഒരു ബിന്ദുപ്രഭയായ് മുന്നില്‍ തെളിയും മിന്നാമിന്നി മുഴുതിങ്കള്‍ രശ്മി ചൊരിഞ്ഞാല്‍ മറക്കുന്നു മിന്നിതന്‍ ശോഭ (വസന്തമഞ്ജിമകള്‍..)

Published by the catalogue editor. Rights remain with the original creators.