1982 · song 2

Maarkazhiyile manju

Credits

Singer
Unni Menon
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം മാനസത്തില്‍ മാരകാകളി സുഗമഗീതം മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം - പ്രാണഹര്‍ഷം മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം കാമിനി നിന്‍ കവിളിണയില്‍ കള്ളനാണം കാതരമാം മിഴിയിതളില്‍ കാമബാണം കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം - സ്വപ്നജാലം (മാര്‍ഗഴിയിലെ..) താഴ്വരയില്‍ പൂവുകളുടെ വസന്തമേളം ചേതനയില്‍ കാമനയുടെ പുളകതാളം തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന്‍ മദനപാരവശ്യം (മാര്‍ഗഴിയിലെ..)

Published by the catalogue editor. Rights remain with the original creators.