Thaskaraveeran poster

1957 · song 2

Chapalam Chapalam

Credits

Singer
P Leela Santha P Nair
Lyricist
Abhayadev
Composer
SM Subbaiah Naidu

Lyrics

ചപലം ചപലം ചപലമനം കടിഞ്ഞാണുവിട്ടുനിൻപിറകേ പായുതേ പായുതേ പായുതേ-ഹാ കടിഞ്ഞാണു വിട്ടു നിൻ പിറകേ പായുതേ പായുതേ പായുതേ  മാനസം കവർന്നു നീ മാറിമാറിപ്പോകയോ പാവമിങ്ങു ഞാനിനി നീറിനീറിവാഴ്കയോ (2) എന്തിനിനിയീവിധം ആശയറ്റ ജീവിതം (2) എൻകിനാക്കളൊക്കെ തകർന്നു പോയ് തകർന്നു പോയ് തകർന്നുപോയ് (ചപലം. . . ) പ്രേമമെന്നു കേട്ടു ഞാനാഗ്രഹിച്ചുപോയ് വൃഥാ ഹാ മാഞ്ഞുപോകയായ് കണ്ണുനീരിലെൻ കഥ ഇനിയൊന്നും കാര്യമില്ല പാരിലെനിക്കാരുമില്ല (2) പ്രാണനാഥനെന്നെ മറന്നുപോയ് മറന്നുപോയ് മറന്നുപോയ് (ചപലം. . . ) പുഞ്ചിരിച്ചു കാട്ടിയെന്നെ എന്തിനാത്മനായകാ (2) വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ (2) വിശ്വസിച്ച തെറ്റിനായ് വേദനയ്ക്കു പാത്രമായ് (2) വിശ്വമെനിക്കാകെയിരുണ്ടുപോയ് (ചപലം. . . )

Published by the catalogue editor. Rights remain with the original creators.