Olangal poster

1982 · song 3

Vezhaambal kezhum venalkkudeeram

From Olangal

Credits

Singer
KJ Yesudas S Janaki
Lyricist
ONV Kurup
Composer
Ilayaraja

Lyrics

ലാലാലാലാലാ..വേഴാമ്പൽ കേഴും ലാലാലാലാലാ..വേനൽ കുടീരം ലാലാലാലാലാ..ലാലാലാലാലാ.. വേഴാമ്പൽ കേഴും വേനൽ കുടീരം നീ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൾ എതോ നിഴൽ ചിത്രങ്ങളായ്‌ വേഴാമ്പൽ കേഴും വേനൽ കുടീരം നീ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഈ വഴി ഹേമന്തം എത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു മായിക മോഹമായ്‌ മാരിവിൽ മാലയായ്‌ മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൾ എതോ നിഴൽ ചിത്രങ്ങളായ്‌ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾത്തുമ്പിലെ തുള്ളിപോലെ വാരിളം പൂവുകൾ വാടി വീണാലുമീ വാടികളിൽ വണ്ടുകളായ്‌ ഓർമ്മകൾ പാറുന്നുവോ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൾ എതോ നിഴൽ ചിത്രങ്ങളായ്‌ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ലാലാലാലാലാ..ലാലാലാലാലാ..

Published by the catalogue editor. Rights remain with the original creators.