1982 · song 3

Maanmizhiyaal manam kavarnnu

Credits

Singer
P Jayachandran
Lyricist
Devadas
Composer
MK Arjunan

Lyrics

മാന്മിഴിയാൽ മനം കവർന്നൂ തിരു- മധുരമുള്ളിൽ പകർന്നു തന്നൂ (മാന്മിഴിയാൽ) ദേവതയായ് നീ തേരിൽ വന്നൂ ആത്മാവിലാദ്യമായ് കുളിരണിഞ്ഞൂ (മാന്മിഴിയാൽ) നിന്നരികെ പറന്നുവരാൻ നിർവൃതിയിൽ അലിഞ്ഞുചേരാൻ] നിന്നരികെ പറന്നുവരാൻ നിർവൃതിയിൽ അലിഞ്ഞുചേരാൻ മനം തുടിച്ചൂ ചിറകടിച്ചൂ ആ മണിത്തേരിൽ എനിക്കിട്മുണ്ടോ ആരോമൽ നിന്നരികിലിടമുണ്ടോ (മാന്മിഴിയാൽ) പൊന്നിതളാൽ പൂവിരിച്ചു മന്മഥനീ വഴിയൊരുക്കീ പൊന്നിതളാൽ പൂവിരിച്ചു മന്മഥനീ വഴിയൊരുക്കീ നിൻ നിഴലായ് ഞാനലിഞ്ഞു മംഗളയാത്രയിതേതുവരെ മാദകനിമിഷങ്ങളേതു വരെ  (മാന്മിഴിയാൽ)

Published by the catalogue editor. Rights remain with the original creators.