1982 · song 2
Ethoru karmavum
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- MK Arjunan
Lyrics
ഏതൊരു കർമ്മവും നിർമ്മലമായാൽ
എന്തിനു വേറൊരു സൗരഭ്യം
മാനവഹൃദയം പൗർണ്ണമിയായാൽ
എന്തിനു മറ്റൊരു സൗന്ദര്യം (ഏതൊരു)
വരണ്ട ഭൂമിയിൽ കുളിർമഴ പെയ്യും
കറുത്ത മുകിലിൻ ജാലം
വസന്തകാലം പൂരിതമാക്കും
കറുത്ത കുയിലിൻ ഗാനം
സൗന്ദര്യമേ നിൻ സംഗീതം
സ്നേഹവിപഞ്ചിയിൽ മാത്രം (ഏതൊരു)
വെളുത്ത പകലിൻ ചിറകുകൾ പോലും
പതിയും ഇരുളിൻ മടിയിൽ
വെളുത്ത കരളിൻ ചിറകടിയിന്നും
ഉയരും ജീവിതവാനിൽ
സൗന്ദര്യമേ നിൻ സങ്കേതം
ആത്മലയങ്ങളിൽ മാത്രം (ഏതൊരു)
Published by the catalogue editor. Rights remain with the original creators.