1982 · song 2
Maanathu thaarangal
Credits
- Singer
-
KJ Yesudas
- Lyricist
-
Sathyan Anthikkad
- Composer
- AT Ummer
Lyrics
മാനത്തു താരങ്ങൾ രാഗം പാടും രാവിലെന്റെ
ആത്മാവിലേതോ സ്വപ്നറാണി നൃത്തം ചെയ്തു
ആത്മാവിലേതോ സ്വപ്നറാണി
(മാനത്തു...)
മോഹങ്ങൾ നൂപുര മണികളായി
മൃദുഭാവം അനുരാഗ ഗീതമായീ (2)
ലയതാളലഹരിയിൽ മാനസം മറ്റൊരു
മന്മഥസദനമായീ
(മാനത്ത്...)
പാദങ്ങൾ നവരാഗ പദങ്ങളാടി
രതിഭാവം മദനന്റെ ദാഹമായീ
ധീം തനന ധീം ധീം ധീം (3)
സാനിധമ നീധപമ സഗമപ ഗമപ
പാദങ്ങൾ നവരാഗ പദങ്ങളാടി
രതിഭാവം മദനന്റെ ദാഹമായീ
മധു തേടും അധരത്തിൻ ഒരു സ്വർഗ്ഗ നിമിഷത്തിൻ
ആനന്ദരംഗമായി
(മാനത്ത്...)
Published by the catalogue editor. Rights remain with the original creators.