1982 · song 2

Anuraagame Nin Veedhiyil

From Marupacha

Credits

Singer
KJ Yesudas S Janaki
Lyricist
Poovachal Khader
Composer
AT Ummer

Lyrics

അനുരാഗമേ നിൻ വീഥിയിൽ മലർതൂകി നീ തഴുകാതിനീ വെടിയൂ‍ നീയെന്നെ എൻപാതയിൽ വെടിയൂ നീയെന്നെ നിന്നോർമ്മയിൽ അനുരാഗമേ നിൻ വീഥിയിൽ ഒരു മോഹമായ് ഒഴുകുന്നു ഞാൻ അനുരാഗമേ നിൻ വീഥിയിൽ വെറും ഭൂമിയിൽ അലയുന്നു ഞാൻ ഉയരങ്ങളിൽ പുലരുന്നു നീ തവ വാനിലേയ്ക്കുയരാ‍നിവൻ അനർഹൻ, സഖീ മറന്നേയ്ക്കു നീ അനുരാഗമേ നിൻ വീഥിയിൽ ഒരു മോഹമായ് ഒഴുകുന്നു ഞാൻ അനുരാഗമേ നിൻ വീഥിയിൽ നിനയല്ലഞാൻ നിറമല്ലഞാൻ പ്രിയമുള്ള നിൻ നിഴലാണുഞാൻ തവ ജീവനിൽ വിരിയാനിവൾ അരുളേണമേ അനുവാ‍ദം നീ അനുരാഗമേ നിൻ വീഥിയിൽ മലർതൂകി നീ തഴുകാതിനീ വെടിയൂ‍ നീയെന്നെ എൻ പാതയിൽ വെടിയൂ നീയെന്നെ നിന്നോർമ്മയിൽ അനുരാഗമേ നിൻ വീഥിയിൽ ഒരു മോഹമായ് ഒഴുകുന്നു ഞാൻ അനുരാഗമേ നിൻ വീഥിയിൽ

Published by the catalogue editor. Rights remain with the original creators.