Marmaram poster

1982 · song 1

Angam Prathi Anangan

From Marmaram

Credits

Singer
S Janaki Unni Menon
Lyricist
Kavalam Narayana Panicker
Composer
MS Viswanathan

Lyrics

അംഗം പ്രതി അനംഗൻ വന്നമ്പുകൾ കൊണ്ടു പൊതിയുമ്പോൾ.. (2) എന്നോ നോറ്റ തിരുവാതിര തൻ വരമരുളും സൗഭാഗ്യം (അംഗം... ) പൂവിരൽ തൊടുമ്പോലെ വെണ്ണിലാകുഞ്ഞലകൾ ആ.. ആ... ആ..  പൂവിരൽ തൊടുമ്പോലെ വെണ്ണിലാ കുഞ്ഞലകൾ ഏതോ മറന്ന തന്തിയിൽ മീട്ടും കോമളരാഗം അപൂർവ കോമളരാഗം ഏതോ മറന്ന തന്തിയിൽ മീട്ടും കോമളരാഗം അപൂർവ കോമളരാഗം മിഴിയും മനവും ചുറ്റും നിറയും മധുരിമ പുൽകി രമിക്കുമ്പോൾ (മിഴിയും.. ) അൻപിൽ നലമാം ഉള്ളിൽ കുളിരിൻ കൊടിയേറ്റക്കാലം ഇതു ചന്ദ്രോത്സവകാലം ആ... ആ... ആ....  അംഗം പ്രതി അനംഗൻ വന്നമ്പുകൾ കൊണ്ടു പൊതിയുമ്പോൾ  എന്നോ നോറ്റ തിരുവാതിരതൻ വരമരുളും സൗഭാഗ്യം ആ....ആ.. ആ..  മാന്തളിർത്തുമ്പിളക്കും  തെന്നലിൻ കരവിരുതിൽ ആ... ആ.. ആ...  മാന്തളിർത്തുമ്പിളക്കും  തെന്നലിൻ കരവിരുതിൽ ഏതോ മൃദംഗനാദകേളി തൻ ആവർത്തനം ഇത് തനിയാവർത്തനം (2) നനവായ് അലിവായ് തമ്മിൽ പകരും നറുമണമെങ്ങും നിറയുമ്പോൾ (2) പുണ്യം പുലരും വർണ്ണം വിരിയും കനവിൻ പൂക്കാലം ഇതു മധു പൊഴിയും കാലം ആ..ആ…ആ.... അംഗം പ്രതി അനംഗൻ വന്നമ്പുകൾ കൊണ്ടു പൊതിയുമ്പോൾ  എന്നോ നോറ്റ തിരുവാതിരതൻ വരമരുളും സൗഭാഗ്യം വരമരുളും സൗഭാഗ്യം

Published by the catalogue editor. Rights remain with the original creators.