1957 · song 8

Njan Natta Thoomulla

Credits

Singer
Santha P Nair
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ.. നാമ്പിടുന്ന പുണ്യമുഹൂർത്തം നാളെ..പുണ്യമുഹൂർത്തം ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂർത്തം നാളെ..പുണ്യമുഹൂർത്തം ആ മലരിൻ കാവിൽ ആനന്ദരാവിൽ (2) പ്രേമവെണ്ണിലാവിൽ നാഥനങ്ങു വരും (ആ മലരിൻ..) അങ്ങു വരും നാളെയെൻ ആത്മാവിൻ നായകൻ മംഗലമീ മാല്യമവൻ മാറിലണിയും..  ഞാൻ മാറിലണിയും.. കയ്യിലൊരു മുരളിയുമായ്‌ (2) കണ്ണിലൊരു കവിതയുമായ്‌ പൈങ്കിളിയെന്നു..എന്നെ പൈങ്കിളിയെന്നു.. പൈങ്കിളിയെന്നോതിയവനെത്തിടും നേരം  നാളെ എത്തിടും നേരം കാണാത്ത മട്ടിലൊരു കോണിൽ മറഞ്ഞു പ്രാണപ്രിയനെയൊന്നുപറ്റിക്കും ഞാൻ.. ഒന്നു പറ്റിക്കും ഞാൻ ഇഷ്ടനുമായൊത്തിനിമേൽ പട്ടണങ്ങൾ ചുറ്റുമ്പോൾ കൂട്ടുകാരികൾ അസൂയകൊള്ളുമല്ലോ അസൂയകൊണ്ടു നിന്നെ നോക്കുമ്പോൾ നാണമാകുമോ? ..നിനക്ക്..നാണമാകുമോ

Published by the catalogue editor. Rights remain with the original creators.