1982 · song 2

Himabindu Haaram Choodi

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
Shankar Ganesh

Lyrics

ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം അകതാരിലാരോ പാടി അഭിലാഷ ഗാനം ഹിമബിന്ദുഹാരം ചൂടി കിളികുലം വലം വരും വാനില്‍ കുളിര്‍കോരി മലർമാരി അതിലൂറും മധുരമായി ആ.. അതിലൂറും മധുരമായി അഴകേ നീ വരവായി ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം അകതാരിലാരോ പാടി അഭിലാഷഗാനം ഹിമബിന്ദുഹാരം ചൂടി മനം ഇളംമുളംകുഴലായ് അതില്‍ നീയോ ശ്രുതിയായി അറിയാതെൻ മദനതാപം ആ.. അറിയാതെൻ മദനതാപം സ്വരമായി ലയമായി ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം അകതാരില്‍ ആരോ പാടി അഭിലാഷഗാനം ഹിമബിന്ദുഹാരം ചൂടി തളിരിടും ഇളംകവിളോരം നടമാടും രസമേതോ വിരല്‍ കളം എഴുതുമ്പോള്‍ വിളയാടും പുളകങ്ങള്‍ ചൊടിയോരം പ്രണയ ദാഹം മിഴിയോരം പ്രിയരൂപം ഹിമബിന്ദുഹാരം ചൂടി ധനുമാസക്കാലം അകതാരിലാരോ പാടി അഭിലാഷഗാനം ഹിമബിന്ദുഹാരം ചൂടി

Published by the catalogue editor. Rights remain with the original creators.