1982 · song 1

Ee raavil njaan

Credits

Singer
S Janaki Chorus
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം എന്‍ അംഗങ്ങള്‍ മദമന്മഥ ശില്പങ്ങൾ മാദകപുഷ്പം വിടര്‍ന്നിടും നേരം ഉന്മദരതി സുഗന്ധം മാരദാഹം ഉണര്‍ന്നിടും മാറില്‍ കാമകാമനകള്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ വിണ്ണിന്റെ മുത്തങ്ങള്‍ മനസ്സില്‍ വീഞ്ഞിന്റെ കണികകള്‍ ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം എന്‍ അംഗങ്ങള്‍ മദമന്മഥ ശില്പങ്ങള്‍ തുമ്പിതുള്ളും യൗവ്വനത്തിന്‍ കുംഭമേളം ഉള്ളില്‍ സ്വപ്നസംഗമത്തിന്‍ ഹര്‍ഷവേള മോഹത്തിന്‍ മദനോത്സവം ഈ സ്വര്‍ഗ്ഗയാമങ്ങളിൽ രോമാഞ്ച തൂനെഞ്ചം താരുണ്യ കുളിര്‍മഞ്ചം കാമത്തിന്‍ തൂമഞ്ചം പെണ്ണിന്റെ സ്വപ്നങ്ങള്‍ വിണ്ണിന്റെ മുത്തങ്ങള്‍ മനസ്സില്‍ വീഞ്ഞിന്റെ കണികകള്‍ ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം എന്‍ അംഗങ്ങള്‍ മദമന്മഥ ശില്പങ്ങള്‍ അന്തരംഗ ദുഃഖമെല്ലാം സ്വയം മറക്കും നമ്മളിന്നീ ജീവിതത്തില്‍ മദിരമോന്തും ആദര്‍ശം ദൂരെ മാറ്റും ആനന്ദം സ്വീകരിക്കും താളത്തില്‍ ചിരിമുഴക്കി മേളത്തില്‍ തുടിപൊങ്ങി നാമൊന്നു ചേര്‍ന്നാടും പെണ്ണിന്റെ സ്വപ്നങ്ങള്‍ വിണ്ണിന്റെ മുത്തങ്ങള്‍ മനസ്സില്‍ വീഞ്ഞിന്റെ കണികകള്‍ ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം എന്‍ അംഗങ്ങള്‍ മദമന്മഥ ശില്പങ്ങള്‍ മാദകപുഷ്പം വിടര്‍ന്നിടും നേരം ഉന്മദരതി സുഗന്ധം മാരദാഹം ഉണര്‍ന്നിടും മാറില്‍ കാമകാമനകള്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ വിണ്ണിന്റെ മുത്തങ്ങള്‍ മനസ്സില്‍ വീഞ്ഞിന്റെ കണികകള്‍ ലാലാലാ ലലലലല...

Published by the catalogue editor. Rights remain with the original creators.