1982 · song 4
Yaagabhoomi
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
യാഗഭൂമി യാഗഭൂമി
ഭാരതമിന്നൊരു യാഗഭൂമി
യുവജനഹൃദയങ്ങളേ നിങ്ങൾ
അന്ധവിശ്വാസങ്ങളേ ആവാഹിക്കൂ
അഗ്നികുണ്ഠങ്ങളിൽ ഹോമിക്കൂ
(യാഗഭൂമി...)
ധർമ്മബോധങ്ങളും തലമുറകളും തമ്മിൽ
ധർമ്മയുദ്ധം നടക്കുമീ നാട്ടിൽ (2)
മരിച്ച ദൈവത്തിൻ സ്മാരകശിലകൾ
തിരഞ്ഞു വരുന്നവരല്ല
പുതിയൊരു പുരുഷാർഥത്തിൻ വിപ്ലവ
പ്രണവം ജപിക്കും പൗരന്മാർ
നമ്മൾ ഭാരത പൗരന്മാർ
(യാഗഭൂമി..)
അർത്ഥശാസ്ത്രങ്ങളും യുഗസംക്രമങ്ങളും
യജ്ഞദീപം കൊളുത്തിയ നാട്ടിൽ (2)
മരിച്ച നൂറ്റാണ്ടിൻ ഭസ്മക്കുടങ്ങൾ
തിരഞ്ഞു വരുന്നവരല്ലാ
പുതിയൊരു തൂണീരവുമായ് കൗരവ
സിരകൾ തകർക്കും പൗരന്മാർ
നമ്മൾ ഭാരതപൗരന്മാർ
(യാഗഭൂമി..)
Published by the catalogue editor. Rights remain with the original creators.