1982 · song 4

Shivashaila Shringamaam

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Johnson

Lyrics

ശിവശൈലശൃംഗമാം തിരുവരങ്ങിൽ സത്യശിവസുന്ദരങ്ങൾതൻ അങ്കണത്തിൽ നിത്യമംഗലയാം ദേവീ നൃത്തമാടൂ, നിൻ‌റെ പൊൽച്ചിലമ്പിൽ ഞാനിന്നൊരു മുത്തായെങ്കിൽ (ശിവശൈല...) കോതിവച്ച ചുരുൾമുടിയിൽ സൂര്യചന്ദ്രമണികൾ ചൂടി കോമളത്താമരമിഴികൾ ചിമ്മി ഒരു കുടന്ന നിലാവുപോ‍ലാം പുഞ്ചിരി തൂകി.... കരപുടങ്ങൾ കൂപ്പി നിൽക്കും ലാവണ്യം നീ - ലാസ്യലാവണ്യം നീ (ശിവശൈല...) മാരിമഞ്ഞും കുളിരു പെയ്തു വേനൽ വന്നു കനൽ ചൊരിഞ്ഞു മാരനും മാമ്പൂവിൻ ശരങ്ങളെയ്‌തു ഒരു വസന്തവിലാസമായ് നിൻ ദേവസന്നിധിയിൽ... ഹൃദയതാലം നീട്ടി നിൽക്കും ദേവത നീ - പ്രേമദേവത നീ (ശിവശൈല...)

Published by the catalogue editor. Rights remain with the original creators.