1982 · song 1

Anjali pushpaanjali

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Johnson

Lyrics

അഞ്ജലി... പുഷ്‌പാഞ്ജലി... കഞ്ജവിലോചനാ നിൻ കളനൂപുര- ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ (അഞ്ജലി...) ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ ആ‍ശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ ഈ മുളം‌തണ്ട് നിൻ മുരളിയാക്കൂ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...) ആരക്‍തവദനയാം മറ്റൊരു സന്ധ്യയായി നീയാകും യമുനയിൽ ഞാനലിയാം ഈ വളർ‍‍‍മുടിയിൽ നീ പൂവുകൾ ചൂടിക്കില്ലേ ഈയളകങ്ങൾ മാടിയൊതുക്കുകില്ലേ നീലനീരദമൊരു തൂമിന്നൽക്കൊടിയേപ്പോൽ നീയൊരു മാത്രയെന്നെ പുൽകുകില്ലേ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...)

Published by the catalogue editor. Rights remain with the original creators.