1982 · song 3

Oru Thamburu Naadasarovaram

From Kazhumaram

Credits

Singer
Unni Menon
Lyricist
Bichu Thirumala
Composer
Shankar Ganesh

Lyrics

ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദ മരാളകം തൻ വെൺചിറകേഴും വീശി മന്ദമായ് സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ് ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ് വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം പൊൻ കിനാക്കൾ   തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ മോഹങ്ങൾ ഓരോ ദാഹങ്ങൾ നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ  തുഴഞ്ഞും നീരാടി വീണ്ടും നീരാടി എന്തൊരു സുഖം എന്തൊരു രസം (ഒരു തംബുരു..) നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ ഉല്ലാസം എന്നും സല്ലാപം എന്തൊരു മദം എന്തൊരു ലയം (ഒരു തംബുരു..)

Published by the catalogue editor. Rights remain with the original creators.