1982 · song 1

Jeevithame nin neelakkayangal

From Kayam

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

ജീവിതമേ നിന്‍ നീലക്കയങ്ങള്‍ ജീവികള്‍ അറിയുന്നില്ലാ കരകള്‍ തകര്‍ക്കും ഗതികള്‍ മറന്നും ഒഴുകുകയല്ലോ ഇതിലെ ഇതിലെ ഇതിലെ ഇതിലെ (ജീവിതമേ....) കുറച്ചു നേരം ഒരുമിച്ചൊഴുകും ഇടയ്ക്കു പിന്നെ പലവഴിയാകും (2 ) മോഹിതരാകും കാമിതരാകും രതിസങ്കേതം തിരയും ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ...) പിരിഞ്ഞു പോകും വീണ്ടും ചേരും തുടര്‍ന്ന് നീളും കഥകളുമായി (2 ) ആശകള്‍ വില്‍ക്കും ചതികള്‍ കൊല്ലും പല വര്‍ണങ്ങള്‍ അറിയും ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ.....)

Published by the catalogue editor. Rights remain with the original creators.