1982 · song 4

Oru naal

From Karthavyam

Credits

Singer
Vani Jairam
Lyricist
RK Damodaran
Composer
Sathyam

Lyrics

ഒരു നാളൊരു ഗാനം കൊഞ്ചിക്കൊഞ്ചി വന്നണഞ്ഞു അതിൻ രാഗം അതിൻ താളം അടിമുടി ഞാനണിഞ്ഞു (ഒരു നാളൊരു...) ആ മോഹഗാനം അതു തന്ന നാണം അതു തന്നെ ആത്മാവിൻ ഈണം (2) കരൾക്കിളി  തളിർപീലി വിരിച്ചു നിന്നൂ കളഗാനമാ പൂം ചൊടികൾ നുകർന്നൂ (ഒരു നാളൊരു...) ആ ഭാവഗീതം ആ മഞ്ജു നാദം അതു തൂകുമകതാരിൽ മോദം (2) ശരൽക്കാല ശാരിക ചിലച്ചു വന്നു ശുഭഗീതമെന്നിൽ ശ്രുതിയും പകർന്നു (ഒരു നാളൊരു...)

Published by the catalogue editor. Rights remain with the original creators.