Kaaliya Mardhanam poster

1982 · song 4

Pushyaraagatheril

Credits

Singer
P Susheela
Lyricist
Pappanamkodu Lakshmanan
Composer
KJ Joy

Lyrics

പുഷ്യരാഗത്തേരിൽ വരും ദേവത ഞാൻ പത്മശരം  തൊടുക്കുന്ന കാമിനി ഞാൻ ശിലഗോപുരങ്ങളിലെ സ്വപ്നമലർശയ്യകളിൽ പുഷ്പഗന്ധിയായ് തുടിക്കും രാഗിണി ഞാൻ (പുഷ്യരാഗത്തേരിൽ വരും...) ശരത്ക്കാല സന്ധ്യയെൻ കവിളിൽ മുകിൽ പൂവിൻ ഇതൾ ചൂടും അധരങ്ങൾ തേൻ മൊഴിയലയിൽ അനുരാഗ കഥ പാടും മദനന്റെ മായാസരസ്സിൽ മണിവർണ്ണ ഹംസം ഞാൻ ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും (പുഷ്യരാഗത്തേരിൽ വരും...) ഋതുശോഭ കണി കണ്ടുണരും ഹൃദയത്തിൻ പൂവനിയിൽ രതിഭാവവല്ലരിയായ് ഞാൻ വിധി മാറിൽ കുളിരേകും പ്രണയത്തിൻ പൊൻ മണിയറയിൽ  ഇണയായ് കൂടെ വരും ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും (പുഷ്യരാഗത്തേരിൽ വരും...)

Published by the catalogue editor. Rights remain with the original creators.