John Jaffer Janardhanan poster

1982 · song 1

John Jaffer Janaardanan

Credits

Singer
KJ Yesudas P Jayachandran Unni Menon Kalyani Menon
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ പടർന്നു കത്തിത്തുരത്തിടും നാം അനീതി തൻ പടയെ (ജോൺ...) സ്വർഗ്ഗങ്ങൾ തേടിയില്ല സ്വപ്നങ്ങൾ ചൂടിയില്ല ദുഃഖത്തിൻ ദ്വീപുകൾ പോലകന്നോർ നമ്മൾ ആഴി തൻ മായയാൽ വീണ്ടും ദ്വീപുകൾ ചേർന്നു പോയ് മൂന്നു പേരൊന്നു ചേർന്നിന്നു മോചനപ്പാതയിൽ (ജോൺ...) പാപത്തിൻ പാട്ടുകാരെ അപസ്വരഗായകരെ നിങ്ങൾ തന്നന്ത്യത്തിൻ മണിനാദമായ് അഗ്നിയിൽ പൂത്തവർ ഞങ്ങൾ വേനലിൽ വാടുമോ കരയിലെ  മേടുകൾ കണ്ടൂ കടലല ചൂളുമോ (ജോൺ...)

Published by the catalogue editor. Rights remain with the original creators.