1982 · song 4

Valakilungi Kaalthala Kilungi

Credits

Singer
S Janaki
Lyricist
Madhu Alappuzha
Composer
Johnson

Lyrics

വള കിലുങ്ങി കാൽത്തള കിലുങ്ങി (2) വരുകയായി വരുകയായി വനദേവത ഞാൻ... സോമഗിരിയുടെ താഴ്‌വരയിൽ ഹേമനദിയുടെ പൂമടിയിൽ ആ.... (2) ചന്ദനക്കല്ലുകൊണ്ടു ഞാനൊരു മന്ദിരം തീർത്തു... ഈ വികാരനിലയത്തിൽ ഈ വിശുദ്ധമുഹൂർത്തത്തിൽ നീ ഗാന്ധർവ്വമംഗല്യമാല്യമെന്നെ അണിയിച്ചാലും എന്നെ അണിയിച്ചാലും (വള കിലുങ്ങി... ) പൊന്നശോകപ്പൂവനത്തിൽ എന്റെ നന്ദനപ്പൂവനത്തിൽ ആ... (2) തേരിൽ വന്നു കാമദേവാ ഇറങ്ങിയാലും... നിന്റെ സരസകഥാകൃതങ്ങൾ നിന്റെ ഹിതസുഖലാളനങ്ങൾ ഇന്നെന്റെ മെയ്യിൽ രോമാഞ്ചം വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ (വള കിലുങ്ങി... )

Published by the catalogue editor. Rights remain with the original creators.