1982 · song 3

Ithiri neram aha (Jyothi Rathnangal)

Credits

Singer
KJ Yesudas Chorus Lathika
Lyricist
Madhu Alappuzha
Composer
Johnson

Lyrics

ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം ഇത്തിരി നേരം.... ഒത്തിരി കാര്യം..... ഇത്തിരി നേരം.... ഒത്തിരി കാര്യം..... ജ്യോതിരത്നങ്ങൾ പ്രഭ ചൊരിഞ്ഞീടും ചേതോഹരമാം വിശാലതയിൽ രാശിചക്രം തെളിയുന്നു - ഓരോ ദോഷഗ്രഹങ്ങളണയുന്നു... ഇതുതന്നെ ചൂതുപടം... ഇവിടിന്നും റാണിമാർ വാഴുന്നു പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ പൊരുതി ചോരയൊഴുക്കുന്നു.... (ഇത്തിരി...) യന്ത്രങ്ങളാൽ വിശ്വമണ്ഡലമടക്കാൻ തന്ത്രങ്ങളൊരുക്കിയ മനുഷ്യൻ... സ്വന്തം മനസ്സിന്റെ സിദ്ധികൾ മുഴുവൻ യന്ത്രങ്ങൾക്കായ് മുടിച്ചുവല്ലോ, പര- തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ (ഇത്തിരി...) ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും മൃദുല മോഹനസ്വപ്‌നങ്ങളും... തഴുകുന്ന താരുണ്യമനസ്സുകൾക്കറിയുമോ അഴലിൻ തരിശുനിലങ്ങൾ.... (ഇത്തിരി...)

Published by the catalogue editor. Rights remain with the original creators.