1982 · song 1
Chundo Chendo
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
- Shyam
Lyrics
ചുണ്ടോ ചെണ്ടോ സിന്ദൂര വര്‍ണ്ണമേന്തി
കണ്ണോ വിണ്ണോ ശൃംഗാര കാന്തി ചിന്തി
താരുണ്യ തേന്‍ കണം താരമ്പന്‍ ഏകണം
ആനന്ദപ്പൂ ചൂടണം (ചുണ്ടോ...)
ഈ ലോല ഗാത്രം മദിരാ പാത്രം
ഞാന്‍ ഒന്ന് നുകര്‍ന്നോട്ടെ അതില്‍
ഒന്നുചേര്‍ന്നലിഞ്ഞോട്ടേ
രാഗലഹരിയില്‍ മുഴുകിയൊഴുകി നാം ആറാടാം
ജീവലതികയില്‍ പുളക മുകുളമായ് ചേര്‍ന്നാടാം
ഇണക്കിളി ഇനി വരൂ സായൂജ്യ സംഗീതമേ
(ചുണ്ടോ...)
തേന്‍ തന്ന പൂവേ പനിനീര്‍ പൂവേ
മാലയില്‍ കൊരുത്തോട്ടെ നിന്നെ
മാറില്‍ ഞാന്‍ അണിഞ്ഞോട്ടേ
പ്രാണ കലികയില്‍ പ്രണയ മധുരമായ് നീ വന്നു
ഗാന പരിമളവും വഴിയുമൊരു മനം നീ തന്നു
ഇണക്കിളി ഇനി വരൂ ലാവണ്യ സംഗീതമേ
(ചുണ്ടോ...)
Published by the catalogue editor. Rights remain with the original creators.