Ina poster

1982 · song 5

Vellichillum Vithari

From Ina

Credits

Singer
Krishnachandran
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...) കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ മനസ്സിന്റെ ഓരം ഒരു മലയടിവാരം അവിടൊരു പുതിയ പുലരിയോ അറിയാതെ.... മനസറിയാതെ (വെള്ളിച്ചില്ലും...) അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ അതിലോലലോലം അതുമതി മൃദുഭാരം അതിലൊരു പുതിയ ലഹരിയോ അറിയാമോ.... നിനക്കറിയാമോ (വെള്ളിച്ചില്ലും...)

Published by the catalogue editor. Rights remain with the original creators.