Ina poster

1982 · song 1

Aralipoonkaadukal

From Ina

Credits

Singer
Krishnachandran
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ പാളത്തിൽ താളമായ് മേളത്തിൽ നീങ്ങി നാം എങ്ങു പോയ് എങ്ങു പോയ് ചേരുമോ (അരളിപ്പൂങ്കാടുകൾ..) അതിഥിക്കായ് നൽകുവാനീ അമൃതിൻ പാൽക്കുമ്പിളും തൻ മെയ്യിൽ താങ്ങി നില്പൂ പാവം നാൽക്കാലികൾ അവരോടൊപ്പം നീയും ഞാനും (അരളിപ്പൂങ്കാടുകൾ..) വീണേടം വിഷ്ണുലോകം തീർക്കുന്നു മാടുകൾ എങ്ങോട്ടെന്നോർത്തിടാതെ നീങ്ങുന്നു നമ്മളും കാലം പോലെ ഗാനം പോലെ (അരളിപ്പൂങ്കാടുകൾ..)

Published by the catalogue editor. Rights remain with the original creators.