1948 · song 12
Pancharathnathalikayil
Credits
- Singer
- PK Raghavan
- Lyricist
-
G Sankara Kurup
- Composer
- EI Warrier PS Divakar
Lyrics
പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍
വെച്ചവനു ദേവതമാര്‍ പിന്‍പേ നിരക്കേ
പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍
വെച്ചവനു ദേവതമാര്‍ പിന്‍പേ നിരക്കേ
അംഗരക്ഷണത്തിന്നായ് ശൃംഗപരിവാരത്തോടേ
അംഗരക്ഷണത്തിന്നായ് ശൃംഗപരിവാരത്തോടേ
തുംഗമായ ശിരസ്സുമായ് മലയന്‍ നില്‍ക്കേ
തുംഗമായ ശിരസ്സുമായ് മലയന്‍ നില്‍ക്കേ
നീലനിലയങ്കിയാര്‍ന്ന നീരധിയാം ഹരിക്കാരന്‍
നീലനിലയങ്കിയാര്‍ന്ന നീരധിയാം ഹരിക്കാരന്‍
ചാലവേയൊഴിഞ്ഞൊതുങ്ങി വണങ്ങി വാഴ്കേ
ചാലവേയൊഴിഞ്ഞൊതുങ്ങി വണങ്ങി വാഴ്കേ
ആനന്ദത്തേ.. ആനന്ദത്തേ. .
ആനന്ദത്തേനരുവിയില്‍ സ്നാനമാടിസ്നിഗ്ദ്ധമേനി
സൂനസുരഭില സസ്യപുളകിതമായ്
ആനന്ദത്തേനരുവിയില്‍ സ്നാനമാടിസ്നിഗ്ദ്ധമേനി
സൂനസുരഭില സസ്യപുളകിതമായ്
ലോലമാം നെല്ലോലനെയ്ത നീലസാരി പുതച്ചതില്‍
ലോലമാം നെല്ലോലനെയ്ത നീലസാരി പുതച്ചതില്‍ -
മേലനേകം കതിര്‍മാല ലീലയില്‍ ചാര്‍ത്തി
മേലനേകം കതിര്‍മാല ലീലയില്‍ ചാര്‍ത്തി
ചന്ദനത്തിന്‍ മണം വീശും മന്ദമാം നിശ്വാസിതത്താല്‍
ചന്ദനത്തിന്‍ മണം വീശും മന്ദമാം നിശ്വാസിതത്താല്‍
സുന്ദരമാം മുഖത്തോടെ നമ്മുടെ ഗാത്രി
സുന്ദരമാം മുഖത്തോടെ നമ്മുടെ ഗാത്രി
വന്‍പുണ്യത്താല്‍ തന്നിലേറ്റം അയ്മ്പുചേര്‍ന്നു വാഴും പൊന്നു -
തമ്പുരാനു നേര്‍ന്നിടുന്നു നിത്യമംഗളം
വന്‍പുണ്യത്താല്‍ തന്നിലേറ്റം അയ്മ്പുചേര്‍ന്നു വാഴും പൊന്നു -
തമ്പുരാനു നേര്‍ന്നിടുന്നു നിത്യമംഗളം
നാളില്‍ നാളിലവിടേക്കു ഭാവുകങ്ങള്‍ വളരട്ടെ
നാളില്‍ നാളിലവിടേക്കു ഭാവുകങ്ങള്‍ വളരട്ടെ
നാളില്‍ നാളില്‍ ധര്‍മ്മഹസ്തം വിജയിക്കട്ടെ
നാളില്‍ നാളില്‍ ധര്‍മ്മഹസ്തം വിജയിക്കട്ടെ
Published by the catalogue editor. Rights remain with the original creators.