Ente Mohangal Poovaninju poster

1982 · song 7

Nananja Neriya Patturumaal

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
V Dakshinamoorthy

Lyrics

നനഞ്ഞ നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍ അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ...) ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും നഖചിത്രതടത്തിലെ ലിപികള്‍ ഏതോ നവരത്നദ്വീപിലെ നിധികള്‍ (നനഞ്ഞ...) പുഴയുടെ കവിളില്‍ പുളകം പോലൊരു ചുഴി വിരിഞ്ഞൂ - പൂഞ്ചുഴി വിരിഞ്ഞു മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ നിന്‍ നുണക്കുഴിത്തടം പോലെ നാണം മുളയ്ക്കുമീ ചിരിപോലെ (നനഞ്ഞ...) ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍ തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന മൃദുല വിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ (നനഞ്ഞ...)

Published by the catalogue editor. Rights remain with the original creators.