Ente Mohangal Poovaninju poster

1982 · song 1

Aashaada meghangal

Credits

Singer
KJ Yesudas S Janaki
Lyricist
Puthiyankam Murali
Composer
V Dakshinamoorthy

Lyrics

ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദചന്ദ്രിക മങ്ങിപ്പടർന്നു വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു (ആഷാഢ...) മോഹാശ്രുധാരയിൽ ഒഴുകിവരും മേഘമേ ബാഷ്പമേഘമേ അകലെയെൻ പ്രിയനവൻ മിഴിനീരിൽ എഴുതിയ വിരഹസന്ദേശവുമായ് നീ ഇതുവഴി വന്നൂ.. വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ നിശ്വാസങ്ങളറിയുന്നുവോ... പ്രിയനറിയുന്നുവോ... അറിയുന്നു ഞാൻ അറിയുന്നു ഞാൻ വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു മൂകമീരാവിൻ‍ മാറിൽ തളർന്നൊരു വിഷാദബിന്ദു ഞാനടിയുമ്പോൾ എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ അകലെയെൻ ഇണക്കിളി പാടുന്നുവോ ഏതോ ഗദ്ഗദഗാനം... മധുമൊഴിയവളുടെ നീൾമീഴിയിതളുകൾ കവിയും കണ്ണീരിലുലയുന്നുവോ മനമഴിയുന്നുവോ... അഴിയുന്നൂ മനമഴിയുന്നൂ (ആഷാഢ...)

Published by the catalogue editor. Rights remain with the original creators.