1982 · song 2

Guruvine thedi

Credits

Singer
P Susheela Vani Jairam
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

ഗുരുവിനെ  തേടി എന്നരചനെ തേടി ഗുരുവായൂ‍ർ നടയിൽ വന്നൂ തിരുവാകച്ചാർത്തു കണ്ടു തിരുവാഭരണം കണ്ടു തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...) ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2) പൂന്താനപ്പാന തൻ പുണ്യാമൃത മധുരം പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു  (ഗുരുവിനെ...) നാരായണീയത്തിൻ സാരസരോവരത്തിൽ ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2) ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ ഇടയ്ക്ക  തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ ആ..ആ...ആ.....ആ‍.. (ഗുരുവിനെ...)

Published by the catalogue editor. Rights remain with the original creators.