1982 · song 1

Anpolikku

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

അൻപൊലിക്കു കൊളുത്തി വെച്ച പൊൻ നിലവിളക്ക് അറുപതു തിരിയെരിയും പൂനിലവിളക്ക് മനസ്സിലും മിഴിയിലും കവിത വിടർത്തും മലനാടൻ കന്നിയെഴുന്നള്ളുന്നു(അൻപൊലിക്കു...) നിളയുടെ മാറിലെ നീരാള ഞൊറികൾ അവളുടെ നേരിയതിൻ കസവുകളിലാടി അവളുടെ കഴലിൽ കൈകൊട്ടിക്കളിയുടെ അനുപമ ചലനങ്ങൾ തുളുമ്പി തൈ തകത്തോം തൈ തകതോം തയ്യക തയ്യക തൈ തകതോം (അൻപൊലിക്കു..) അസുലഭനിർവൃതിയരുളും കപോലം അനുകനു വേണ്ടിയോ തൂവെണ്ണയായീ അഭിഷേകകളഭക്കൂട്ടിന്റെ പരിമളം അംബുജപ്പൂമാറിലൊഴുകി തൈ തകത്തോം തൈ തകതോം തയ്യക തയ്യക തൈ തകതോം (അൻപൊലിക്കു..)

Published by the catalogue editor. Rights remain with the original creators.