1982 · song 3
Syamanthakam kilungunna
Credits
- Singer
-
KJ Yesudas
B Vasantha
- Lyricist
- Mankombu Gopalakrishnan
- Composer
- AT Ummer
Lyrics
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം
ഈ സ്വയംവര കന്യകതൻ താരുണ്യം
ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും
ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും
ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം
ഈ സ്വയംവര കന്യകതൻ താരുണ്യം
വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തിൽ
പച്ചില ചാർത്തുകൾ നൃത്തമാടുമ്പോൾ
മനസ്സിൻ നെയ് വിളക്കിൻ തിരുമുൻപിൽ
രാഗരംഗപൂജയുമായ് എന്നും നീ കാത്തിരിക്കുമോ
പൂജയുമായ് എന്നും നീ കാത്തിരിക്കുമോ
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം
ഈ സ്വയംവര കന്യകതൻ താരുണ്യം
മുളംകാടിൻ മുന്തിരി കവിളിണയിൽ
ഇളംതെന്നൽ അനുരാഗ മുത്തമിടുമ്പോൾ
തുടിക്കും പൊൻകിനാവിൻ സോപാനപ്പടവിന്മേൽ
ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ
ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം
ഈ സ്വയംവര കന്യകതൻ താരുണ്യം
ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും
ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും
ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം
ഈ സ്വയംവര കന്യകതൻ താരുണ്യം
Published by the catalogue editor. Rights remain with the original creators.