1957 · song 3

Ithra Naal Ithra Naal

Credits

Singer
Kozhikode Abdul Khader
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഇത്ര നാളിത്ര നാളീ വസന്തം പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു പാരിൽ പരക്കുമീ സൗരഭം -വെറും പനിനീരിതളിൽ പതുങ്ങി നിന്നു - വെറും പനിനീരിതളിൽ പതുങ്ങി നിന്നു ഇത്ര നാളിത്ര നാളീ വസന്തം പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു ഇന്നു ഞാൻ കാണും കിനാക്കൾ വെറും  രണ്ടു കണ്ണുകൾക്കുള്ളിൽ ഒളിച്ചിരുന്നു വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു തൂമഴത്തുള്ളിയിൽ തങ്ങി നിന്നു വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു തൂമഴത്തുള്ളിയിൽ തങ്ങി നിന്നു ഉയരുമീ ഗാനങ്ങൾ ഇന്നുവരേയ്ക്കുമാ കുയിലിന്റെ നെഞ്ചിൽ കുടുങ്ങി നിന്നു (2) വിണ്ണിൽ തെളിയുമാ താരത്തിൻ ഭംഗിയീ മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു (2) ഈ മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു

Published by the catalogue editor. Rights remain with the original creators.