Anthiveyilile Ponnu poster

1982 · song 2

Bhoomi Than Sangeetham Nee

Credits

Singer
KJ Yesudas Chorus Sabitha Chowdhury
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

ഭൂമിതൻ സംഗീതം നീ മണ്ണിലും വിണ്ണിലും പൊൻതുടിപ്പാട്ടുമായ് നീ പൊൽത്തരംഗങ്ങളായ് നൃത്തമാടുന്നിതാ സൗവർണ്ണ നാദമായ് സന്ധ്യതൻ വീണയിൽ (ഭൂമിതൻ..) ചക്രവാളങ്ങളിൽ കിളികളിൽ പൂക്കളിൽ നിറയും സംഗീതമായ് വരൂ മേഘസംഗീതം തരൂ മണിമുകിൽ കിളികളാൽ പൂവിനെ താരാട്ടുമീണം തരൂ ദേവീ നിൻ കോവിലിൽ സോപാനഗാനം പാടുവാൻ വന്നു ഞാൻ ഭൂമിതൻ സംഗീതം നീ പുഷ്യരാഗങ്ങളാം ലിപികളിൽ ദേവി നീ എഴുതും ഗീതങ്ങൾ പാടിത്തരൂ നൂപുരതാളം തരൂ തിരകളാൽ കരകളെ തഴുകുമുന്മാദഗീതം തരൂ (പുഷ്യരാഗങ്ങളാം..) ദേവീ നിൻ കോവിലിൽ സോപാനഗാനം പാടുവാൻ വന്നു ഞാൻ ഭൂമിതൻ സംഗീതം നീ മണ്ണിലും വിണ്ണിലും പൊൻതുടിപ്പാട്ടുമായ് നീ പൊൽത്തരംഗങ്ങളായ് നൃത്തമാടുന്നിതാ സൗവർണ്ണ നാദമായ് സന്ധ്യതൻ വീണയിൽ

Published by the catalogue editor. Rights remain with the original creators.