1957 · song 2

Enthinu Kavilil

Credits

Singer
Kozhikode Abdul Khader
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

എന്തിനു കവിളിൽ ബാഷ്പധാര (2) ചിന്തി നീ നീലരാവേ എന്തിനു കരളിനു ഗദ്ഗദഗാനം നൽകി നീ പൂനിലാവേ  എന്തിനു കവിളിൽ ബാഷ്പധാര  കഥയില്ലാത്തൊരു വസന്തകാലം (2) കവിതകളെഴുതും നേരം പാതിരാക്കിളി കഴിഞ്ഞ കഥകൾ പാടിയുണർത്തും നേരം പാടിയുണർത്തും നേരം  പുഞ്ചിരി തന്നുടെ മൂടുപടത്താൽ നെഞ്ചിലെ ശോകം മൂടി (2) പോവതെങ്ങു നീ ഇരുളിൽ മൂഢാ (2) പ്രേമനികേതം തേടി പ്രേമനികേതം തേടി   എന്തിനു കവിളിൽ ബാഷ്പധാര

Published by the catalogue editor. Rights remain with the original creators.