1982 · song 2

Manjurukum

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

ഓ..ഓ..ഓ.. മഞ്ഞുരുകും മലമുകളിൽ മാർകഴിത്തിങ്കൾ മദിച്ചോടും പുഴമലയിൽ പളുങ്കിൻ ഞൊറികൾ കനവുകളിൽ കടമ്പുകളിൽ ശ്രുതിയിടും തെന്നൽ കരളുകളിൽ കതിരാടും പ്രണയത്തിൻ മണികൾ (മഞ്ഞുരുകും..)     തൊഴുതുണരും ഉപവനിയിൽ ഉത്സവകാലം തളിരണിഞ്ഞ താരുണ്യത്തിൻ പൂമധുകാലം നമ്മിൽ മോഹസംഗമങ്ങൾ കവിതകൾ നെയ്യുമ്പോൽ ഹൃദയവീണ മീട്ടി പാടും സുലളിത ഗീതങ്ങൾ ഓ..ഓ..ഓ..(മഞ്ഞുരുകും..)     ചിറകിടുന്ന ചിന്തകളിൽ മന്മഥതാളം ചിത്രവർണ്ണ പൂന്തനുവിൽ ഉന്മദരാഗം നിന്റെ ലജ്ജയാകും പൂവിന്നിതൾ ഞാനടർത്തുമ്പോൾ എന്റെ നെഞ്ചിലാകെ പുത്തൻ പുതിയൊരു രോമാഞ്ചം (മഞ്ഞുരുകും..)

Published by the catalogue editor. Rights remain with the original creators.