1982 · song 1

Ilam Pennin

Credits

Singer
P Jayachandran
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

ഇളം പെണ്ണിൻ ചിരി ഇടം നെഞ്ചിൻ തുടി മനസ്സിൽ നിന്നൊരു മനസ്സിനുള്ളിൽ പെയ്തിറങ്ങും ഹിമവർഷം പ്രണയഹിമവർഷം (ഇളം പെണ്ണിൻ..)   പൂക്കടമ്പിൽ മകരമഞ്ഞിൻ മുത്തുമാല പുൽപ്പരപ്പിൽ പുലരിവെയിലിൻ ചിത്ര വേല പുഴ തൻ മാറിൽ തിരകൾ ഇളകും തീരം അവയെ വാരിപ്പുണരും ഉണരുമഭിലാഷം എന്നിൽ പടരുമാവേശം  (ഇളം പെണ്ണിൻ..)     കാട്ടുപെണ്ണിൻ അരയിൽ ചുറ്റാൻ കസവു ചേല കാലിലണിയും പൊൻ ചിലമ്പിൻ രാഗമാല ചൊടി തൻ ചഷകം നിറയും കവിളിൽ അതിലെൻ ഹംസം നീന്തിപ്പുളയും ആത്മനിർവൃതിയിൽ ഇനി നാം അലിഞ്ഞു ചേർന്നുറങ്ങും  (ഇളം പെണ്ണിൻ..)

Published by the catalogue editor. Rights remain with the original creators.