1982 · song 1

Antharangathin Ajnaatha

From Aayudham

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍ നിന്‍ സ്നേഹധാരയില്‍ അലിഞ്ഞു ആരാരും അറിയാതെ ആത്മാവില്‍ വീണ്ടും ആശതന്‍ പൂക്കള്‍ വിടര്‍ന്നു ആശതന്‍ പൂക്കള്‍ വിടര്‍ന്നു (അന്തരംഗത്തിൻ...) പണ്ടു ഞാന്‍ സ്നേഹിച്ച പച്ചത്തുരുത്തുകള്‍ മോഹത്തിന്‍ നിറമായിരുന്നു - വ്യര്‍ത്ഥമാം മോഹത്തിന്‍ നിറമായിരുന്നു (പണ്ടു..) നഷ്ടസ്വപ്നങ്ങള്‍തന്‍ തീരത്തു വീണെന്റെ മാനസം തേങ്ങിക്കരഞ്ഞു - എന്നുമെന്‍ മാനസം തേങ്ങിക്കരഞ്ഞു (അന്തരംഗത്തിൻ...) ഇത്രനാള്‍ ഓമനേ ഞാനെന്റെ വീഥിയില്‍ ഏകാന്ത പദയാത്ര ചെയ്തു - മൂകമെന്‍ മോഹങ്ങള്‍ അനുയാത്ര ചെയ്തു (ഇത്രനാള്‍..) ബന്ധങ്ങളില്ലാതെ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ പൊയ്മുഖമെങ്ങോ മറഞ്ഞു - വീണ്ടും മാനസം തേങ്ങിക്കരഞ്ഞു (അന്തരംഗത്തിൻ...)

Published by the catalogue editor. Rights remain with the original creators.