1982 · song 2
Nimishangalil Njaan
Credits
- Singer
-
S Janaki
- Lyricist
-
Poovachal Khader
- Composer
- Shyam
Lyrics
ആ.. ആഹഹാഹാഹഹാ ആഹാ ആഹഹാഹാഹഹാ
നിമിഷങ്ങളില്‍.. ഞാന്‍ നിര്‍വൃതിയായി
നിതാന്തമധുരിമയായി
വികാരതളികയില്‍ വീണുമയങ്ങിയ
വിലാസവതിയായീ..
രാഗവിമൂകം അവനുടെ ചുണ്ടില്‍
ഇതളിതളായ് ഞാന്‍ വിരിയുന്ന നേരം
മഞ്ഞുരുകുന്നൊരു താഴ്വരയില്‍ എന്നെ-
മറ്റൊരു ഗോപികയാക്കി
അറിഞ്ഞൂ ഞാനറിഞ്ഞൂ
അറിഞ്ഞൂ ഞാനറിഞ്ഞൂ..
താരുണ്യത്തിന്‍ താളം
നിമിഷങ്ങളില്‍ ഞാന്‍ നിര്‍വൃതിയായി
ക്രീഡാവിലോലം പ്രിയനുടെ മാറില്‍
തളിര്‍ലതപോല്‍ ഞാന്‍ പടരുന്നനേരം
ഒരുതേന്‍കടലായ് എന്നിലൊഴുകി
കന്യാദാഹമടക്കി
നുകര്‍ന്നൂ ഞാന്‍ നുകര്‍ന്നൂ
നുകര്‍ന്നൂ ഞാന്‍ നുകര്‍ന്നൂ
നൊമ്പരത്തിന്‍ സുഖങ്ങള്‍
നിമിഷങ്ങളില്‍ ഞാന്‍ നിര്‍വൃതിയായി
നിതാന്തമധുരിമയായി
വികാരതളികയില്‍ വീണുമയങ്ങിയ
വിലാസവതിയായീ..
ആഹാഹഹാഹാഹാ....
Published by the catalogue editor. Rights remain with the original creators.