1982 · song 5

Veene Veene

From Aalolam

Credits

Singer
S Janaki
Lyricist
Kavalam Narayana Panicker
Composer
Ilayaraja

Lyrics

വീണേ..  വീണേ...   വീണേ വീണേ വീണക്കുഞ്ഞേ എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2) കൊഞ്ചടീ കൊഞ്ചടി വായ്ത്താരി  കൊഞ്ചടീ കൊഞ്ചടി വായ്ത്താരി  വീണേ വീണേ വീണക്കുഞ്ഞേ എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...  ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍ അമ്മ പാടാം നാവൂറ് പാട്ട് തോളുമ്മേലേറ്റി തൊട്ടിലാട്ടി തോരെത്തോരെ ആരാരോ പാടാം നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ..  മിണ്ടാതെ അനങ്ങാതെ നിന്നെയും നോക്കിയിരിക്കും  നിന്നെയും നോക്കിയിരിക്കും (വീണേ..  വീണേ...) കിങ്ങിണിയും പൊന്നരഞ്ഞാണും  നിന്നുടലില്‍ നല്ലലങ്കാരം പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം തട്ടിവീഴ്ത്തും തായാട്ടുകുട്ടി വാശിയിലച്ഛന്‍ ചാരത്തെത്തി കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ പൂവേ നീ തളരാതെ നിന്നെ ഞാന്‍ വാരിപ്പുണരും നിന്നെഞാന്‍ വാരിപ്പുണരും (വീണേ..  വീണേ...)

Published by the catalogue editor. Rights remain with the original creators.