1982 · song 3
Ambathombathu Penpakshi
Credits
- Singer
-
KJ Yesudas
Chorus
Kalyani Menon
- Lyricist
-
Kavalam Narayana Panicker
- Composer
-
Ilayaraja
Lyrics
താതിന്ത താകിട കിട തൈ താകിട കിട താകിട കിട താകിട കിട
കീച്ചൊന്നു കീച്ച കിട തക കീച്ചിക്കാല്‍ രണ്ടേ കാല്‍
താളക്കണക്കൊത്തേലിന്നാ പിടിച്ചോ
അന്‍പത്തൊന്‍പതു പെണ്‍പക്ഷി
അതിന്റെ കൂടെയൊരാണ്‍പക്ഷി
ആണ്‍പക്ഷീം പെണ്‍പക്ഷികളും
പ്രേമം മൂത്തു തമ്മില്‍ക്കൊത്തി
തമൃതമൃതമൃതമൃതമൃതത്തൈ തിത്തൈ
മാമാനം കുന്നത്തില്ലിക്കാടോടിക്കാറ്റ്
അവനൊരു നാടോടി ചൂളം കുത്തും രാപ്പാടി
മരം മറഞ്ഞും മറിഞ്ഞുവീണും
മനം മടുത്തും പിടഞ്ഞെണീറ്റും
തരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെ
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍...
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍ കെട്ടി...
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍
കെട്ടിഞാന്നു ചത്തു
(അന്‍പത്തൊന്‍പത്........)
ആനയുണ്ടമ്പാരിയുണ്ട് പള്ളിവാളുണ്ട് വട്ടകയുണ്ട്
തിറയാടാന്‍ തിരുപ്പറക്കാന്‍ താളമുണ്ട് കയ്യില്‍
താലപ്പൊലിത്തരുണികളുടെ കാര്‍കൂന്തല്‍ത്തഴ പിന്നില്‍
തട്ടും താളം
താതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട
ആതിരയുടെ പാതിരാവില്‍ താമരമുഖികള്‍
കൈകൊട്ടിയാടി കാമനെയെതിരേല്‍ക്കാന്‍ താ തൈ
താതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട
Published by the catalogue editor. Rights remain with the original creators.