Aadarsham poster

1982 · song 4

Swapnangal than chithayil

From Aadarsham

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Shyam

Lyrics

സ്വപ്നങ്ങള്‍ തന്‍ ചിതയില്‍ വീണൊരെന്‍ ചിറകൊടിഞ്ഞ മോഹ ഹംസമേ എന്നോര്‍മ്മകള്‍ തന്‍ വെള്ളപ്പൂന്തൂവലാല്‍ മനസ്സില്‍ നീ താനേ ഒഴുകിയൊഴുകി വാ (സ്വപ്നങ്ങള്‍ തന്‍...) തേന്‍ കനവുകളില്‍ നിറമേറും നിലവുകളില്‍ പാരിജാതമോ സുഗന്ധരാജനോ വിടരുന്നതെന്നറിഞ്ഞിടാന്‍ കൊതിച്ചു ഞാന്‍ മിഴിയിണയില്‍ വിളക്കുമായ് (സ്വപ്നങ്ങള്‍ തന്‍...) പൂമഴപൊഴിയും കുളിരൂറും പുലരികളില്‍ കൂടു കൂട്ടിയ പകല്‍ക്കിനാവുകള്‍ കരളില്‍ത്തകര്‍ന്ന ചില്ലയില്‍ കരഞ്ഞു ഞാന്‍ കരളുരുകി കരഞ്ഞു ഞാന്‍ (സ്വപ്നങ്ങള്‍ തന്‍...)

Published by the catalogue editor. Rights remain with the original creators.