Aa Divasam poster

1982 · song 3

Pottichirikkunna

From Aa Divasam

Credits

Singer
KJ Yesudas Vani Jairam
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

പൊട്ടിച്ചിരിക്കുന്ന രാജാവാ നാണം വിട്ടുപിരിഞ്ഞൊരു നേതാവാ മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍ വിണ്ണിൽനടക്കും ജേതാവോ നിന്റെ മനസ്സിലെ കോട്ടകളെല്ലാം ഞെട്ടി വിറച്ചീടും നാളെ പൊട്ടിത്തകര്‍ന്നീടും (2) ഓ സുല്‍ത്താനേ ഓ മസ്താനേ ഓ സുല്‍ത്താനേ ഓ മസ്താനേ നൃത്തം കളിക്കുന്ന റാണിയോ സ്നേഹം വിട്ടുപിരിഞ്ഞൊരു ദ്രോഹിയോ  (2) മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍ വന്നവനല്ല കേട്ടാലും ഓ നിന്റെ മനസ്സിലെ കോട്ടകളെല്ലാം കത്തിയെരിക്കാനായി വന്ന കാട്ടുതീയാണല്ലോ (2) ഞാന്‍ തീയാണ് വന്‍തീയാണ് ഞാന്‍ തീയാണ് വന്‍തീയാണ് വഞ്ചന നിന്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്നോ ആടിപ്പാടി ഓടിയണഞ്ഞു ആയിരം മോഹം മാറിലണഞ്ഞു പൊന്നരയന്നത്തേരുതെളിച്ചു ഇന്നുമിറങ്ങീ നീ പെണ്ണേ ഇന്നുമിറങ്ങീ നീ (2) ഓ സുല്‍ത്താനെ ഓ മസ്താനെ ഓ സുല്‍ത്താനെ ഓ മസ്താനെ നൃത്തം കളിക്കുന്ന റാണിയോ നാണം വിട്ടുപിരിഞ്ഞൊരു നേതാവോ നിശ്ചയ ദാർഢ്യത്തിന്‍ അസ്ഥിവാരപ്പാറയിൽ തങ്കക്കുടത്തിന്റെ ‍ഗോപുരം തീര്‍ക്കും ഞാന്‍ കാലത്തിന്റെ കാറ്റിളകുമ്പോള്‍ ആയിരം കാതം ദൂരെ തെറിക്കും തങ്കക്കുടത്തിൻ ഗോപുരമെല്ലാം മണ്ണിലടിഞ്ഞീടും പെണ്ണേ മണ്ണിലടിഞ്ഞീടും (2) ഓ സുല്‍ത്താനെ ഓ മസ്താനെ ഞാന്‍ തീയാണ് വന്‍ തീയാണ് ഓ സുല്‍ത്താനെ ഓ മസ്താനെ ഞാന്‍ തീയാണ് വന്‍ തീയാണ് ഓ സുല്‍ത്താനെ ഓ മസ്താനെ ഞാന്‍ തീയാണ് വന്‍ തീയാണ് ഓ സുല്‍ത്താനെ ഓ മസ്താനെ ഞാന്‍ തീയാണ് വന്‍ തീയാണ്

Published by the catalogue editor. Rights remain with the original creators.